കാലിഫോര്‍ണിയ: അമേരിക്കയിലെ സാന്റി ഹുക്ക് സ്കൂളിലെ അപകടത്തെ തരണം ചെയ്ത കുട്ടികള്‍ക്കായി പുതിയ സ്കൂള്‍ തയ്യാറാക്കി. കൂട്ടക്കൊല നടന്ന സാന്റി ഹൂക്ക് സ്കൂളില്‍ നിന്നും എട്ട് മൈല്‍ അകലെയാണ് ചോക്ക് ഹീല്‍ എന്ന് പേരിട്ടിരിക്കുന്ന സ്കൂള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയായിരക്കും സാന്റി ഹൂക്ക് സ്കൂളില്‍ ആക്രമണം അതിജീവിച്ച കുട്ടികള്‍ തുടര്‍ന്നു പഠിക്കുക.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ പ്രവര്‍ത്തന സജ്ജമല്ലാതിരുന്ന സ്കൂളാണ് തയ്യാറാക്കി എടുത്തിരിക്കുന്നത്. അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു തുടങ്ങി. ആറും ഏഴിനും ഇടയില്‍ പ്രായമുള്ള ഇരുപത് കുട്ടികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇഷ്ടമുള്ള പാവയും കളിക്കോപ്പും നല്കി ഒരുനാട് മുഴുവന്‍ ഇവരരോട് വിടപറഞ്ഞു.
മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ നൊവാഹ് പോസ്നറുടെ മൃതദേഹമാണ് ആദ്യം സംസ്കരിച്ചത്. ചടങ്ങുകള്‍ക്കായി വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. അമേരിക്കയില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ നല്കുന്ന നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
അനിയന്ത്രിതമായ തോക്കിന്റെ ഉപയോഗം തടയാന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരം വിപത്തുകള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് യുഎസ് പോലീസ് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: