വാഷിങ്ങ്ടണ്‍: 2001-2010 കാലയളില്‍ കള്ളപ്പണത്തിലൂടെ ഇന്ത്യയില്‍ 123 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റെഗ്രിറ്റി സര്‍ക്കിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് കള്ളപ്പണം നഷ്ടമാക്കിയ തുകയാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
20 രാജ്യങ്ങളുടെ പട്ടികയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയിലുള്ള ഏക രാജ്യം ഇന്ത്യ മാത്രമാണ്. ഇന്ത്യയ്ക്ക് തൊട്ടുപിറകെ ചൈനയാണ് ഉള്ളത്. 2.74 ട്രില്യനാണ് കള്ളപ്പണത്തിലൂടെ ചൈനയ്ക്ക് നഷ്ടമായത്. കള്ളപ്പണത്തിലൂടെ കോടികളുടെ നഷ്ടമുണ്ടായിരിക്കുന്ന രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. 476 ബില്യ്ണാണ് മെക്സിക്കോക്ക് നഷ്ടമായത്. മലേഷ്യ, സൗദി അറേബ്യ, റഷ്യ, ഫിലിപ്പീന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.
2010 ല്‍ മാത്രം 1.6ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കള്ളപ്പണത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത്. കള്ളപ്പണത്തിലൂടെ കോടികള്‍ നഷ്ടമാകുന്നത് ഇന്ത്യയിലെ പൗരന്മാര്ക്ക് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, രാജ്യത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി നിക്ഷേപിച്ചിരിക്കുന്ന 100 ബില്യണ്‍ ഡോളറിനെക്കാളും കൂടുതലാണെന്നാണ് പറയുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തിന് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും സാമ്പത്തികമായി നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലെ കള്ളപ്പണത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ഇതേക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ജിഎഫ്ഐ ഡയറക്ടര്‍ റെയ്മണ്ട് ബേക്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: