കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് കൊലക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം. കോടതി വളപ്പില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും നിയമംകയ്യിലെടുത്തും. പി. മോഹനന്റെ ഭാര്യ കെ.കെ. ലതിക എംഎല്‍എ തന്നിഷ്ടം കാട്ടുകയാണെന്ന് പരാതി. ജയിലിനുള്ളിലും കോടതിവളപ്പിലും സാധാരണപ്രതികള്ക്ക് ലഭിക്കാത്ത സൗകര്യങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കൊലപാതകക്കേസായതുകൊണ്ട് രാഷ്ട്രീയ തടവുകാരെന്ന പരിഗണനയ്ക്ക് ഇവര്‍ അര്‍ഹരുമല്ല. എന്നിട്ടും പോലീസും ജയിലധികൃതരും ഇവര്‍ക്ക് അനധികൃതമായി സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണെന്നാണ് പരാതി.
ജയിലിനുള്ളില്‍ യഥേഷ്ടം മൊബെയില്‍ ഫോണ്‍ ഉപയോഗം നടക്കുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.പി.മോഹനനെ കാണാന്‍ എത്തുന്ന കെ.കെ.ലതിക എംഎല്‍എ കോടതി വളപ്പില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും നിയമത്തെ ലംഘിച്ചും തന്നിഷ്ടംകാട്ടുകയാണെന്ന് ആര്‍എംപി ആരോപിച്ചു. കൊലയാളികള്‍ക്ക് മാലാഖ ചമയാനുള്ള സൗകര്യമൊരുക്കുകയാണ്.
പി. മോഹനനും കുഞ്ഞനന്തനും കെ.സി. രാമചന്ദ്രനുമെല്ലാം കേരളത്തെ നടുക്കിയ നിഷ്ഠുര കൊലപാതകത്തിലെ പ്രതികളാണ്. അവര്‍ക്ക് രാഷ്ട്രീയ തടവുകാരെന്ന പരിഗണനയ്ക്ക് അര്‍ഹതയില്ല. ജയിലില്‍ നടക്കുന്ന ആഘോഷങ്ങളിലും ചടങ്ങുകളിലുമെല്ലാം സാധാരണ തടവുകാരില്‍ നിന്ന് വേറിട്ട പരിഗണനകളും ആനുകൂല്യങ്ങളും പ്രാതിനിധ്യവുമെല്ലാം ഈ ക്രിമിനല്‍ സംഘത്തിന് ലഭിക്കുന്നതായി മാധ്യമവാര്‍ത്തകള്‍ തെളിവ് നല്‍കുന്നുണ്ട്. ടി.പി.യുടെ കൊലയാളികള്‍ക്ക് മാലാഖ ചമയാനുള്ള സൗകര്യങ്ങളൊരുക്കുന്നത് കേരളത്തിന്റെ ജനാധിപത്യ മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്.
കൊലക്കേസ് പ്രതികളുടെ ബന്ധുക്കള്‍ കോടതി വളപ്പില്‍ നിയമം ലംഘിക്കുന്നത് നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സര്‍ക്കാരും അടിയന്തിരമായി തയ്യാറാവണമെന്ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: