ന്യൂദല്‍ഹി: വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ പണം ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ അറസ്റ്റിലായ സീ ന്യൂസ് എഡിറ്റര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചു. കോണ്‍ഗ്രസ് എംപിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാലിന്റെ പരാതിയെ തുടര്‍ന്നാണ് സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയും ബിസിനസ് എഡിറ്റര്‍ സമീര്‍ ആലുവാലിയയും കഴിഞ്ഞ മാസം 27 ന് അറസ്റ്റിലായത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇരുവരെയും തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. കല്‍ക്കരി പാടവിതരണവുമായി ബന്ധപ്പെട്ട് നവീന്‍ ജിന്‍ഡാലിന്റെ സ്ഥാപനത്തിന് എതിരേ വാര്‍ത്ത നല്‍കാതിരിക്കണമെങ്കില്‍ 100 കോടി രൂപ പരസ്യവരുമാന ഇനത്തില്‍ ചാനലിന് നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടുവെന്നായിരുന്നു നവീന്‍ ജിന്‍ഡാലിന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: