അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു. ബിജെപി സ്ഥാനാര്‍ത്ഥിയായ ജേട്ട ബറുവാഡിയ്ക്കാണ് പഞ്ച് മഹല്‍ ജില്ലയിലെ തെര്സാംഗ് ഗ്രാമത്തില്‍ വെച്ച് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പഞ്ച് മഹലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ബറുവാഡി.
പഞ്ച്മഹലിലെ സിറ്റിംഗ് എംഎല്‍എയാണ് ഭര്‍വാദ്. ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. നാലുപേര്‍ക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ആരാണ് വെടിവെച്ചതെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: