കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ പത്ത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. വിറക് ശേഖരണത്തിനായി പോയ ഒമ്പതിനും പതിനൊന്നിനും വയസ്സിനിടയിലുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പെണ്‍കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.
നാന്ഗര്ഹാര് ജില്ലയിലെ ദാവ്ലാത്സി ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികളുടെ കയ്യിലുണ്ടായിരുന്ന മഴു അബദ്ധത്തില്‍ കുഴിബോബില് കൊണ്ടതിനെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ സ്ഫോടനത്തില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ തിരിച്ചരിയാനാവാത്ത വിധം ചിന്നഭിന്നമായി.
വര്‍ഷങ്ങളായി സംഘര്‍ഷഭൂമിയായ അഫ്ഗാനില്‍ പൊട്ടാതെ കിടക്കുന്ന കുഴിബോംബുകള്‍ വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: