ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വന്തം ചാനല്‍ ആരംഭിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ വ്യവസ്ഥകള്‍ ഇതിന് അനുമതി നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ ട്രായിയോടു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.
ട്രായ് ചെയര്മാന് രൂഹുല്‍ ഖുല്ലാറിനു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ഉദയ് വര്‍മ്മയാണ് ഇത് സംബന്ധിച്ച കത്ത് അയച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വകുപ്പ് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതതയിലുളള കമ്പനികള്‍, സംയുക്ത സംരഭങ്ങള്‍ എന്നിവര്‍ക്ക് സ്വന്തമായി ചാനല്‍ തുടങ്ങാന്‍ അനുമതി നല്കുന്ന തരത്തില്‍ നയം മാറ്റണമെന്നാണു കത്തിലെ ആവശ്യം.
ഗുജറാത്ത്, കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എന്നിവര്‍ സ്വന്തം ചാനല്‍ എന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ചാനല്‍ കൂടാതെ അച്ചടി മാധ്യമം, റേഡിയോ എന്നീ മേഖലകളിലേക്കും കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
2014 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ഇപ്പോള്‍ രാജ്യത്ത് 800 ചാനലുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ മൂവായിരം റേഡിയോ സ്റ്റേഷനുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: