അബൂജ: നൈജീരിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഗവര്‍ണര്‍ ഉള്‍പ്പടെ ആറു പേര് മരിച്ചു. കഡുന സ്റ്റേറ്റ് ഗവര്‍ണര്‍ പാട്രിക് ഇബ്രാഹിം യകോവ, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ ഒവോയെ എസാസി, ഇവരുടെ രണ്ട് സഹായികളും രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് മരിച്ചത്.
നൈജീരിയയിലെ എണ്ണ സമ്പന്ന സംസ്ഥാനമായ ബയേല്സയിലാണ് സംഭവം. കഡുനയിലെ ആദ്യ ക്രിസ്ത്യന്‍ ഗവര്‍ണറാണ് യകോവ. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് യകോവ ഗവര്‍ണര്‍ പദത്തിലെത്തിയത്. പ്രാദേശികസമയം, ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട കോപ്റ്റര്‍ ഒഗ്ബിയ ക്രീക്കിലെ വനത്തിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷണത്തിനു പ്രസിഡന്റ് ഗുഡ്ലക് ജോനാഥന് ഉത്തരവിട്ടു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: