കോട്ടയം: മലയാളത്തില്‍ എഴുതാത്തത് നിരാശാബോധംകൊണ്ടാണെന്ന് പ്രശസ്ത തമിഴ് നോവലിസ്റ്റ് ജയമോഹന് പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ മുപ്പത്തിയാറാം വാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ പുസ്തകം വായിക്കുന്നത് രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടിലാണ്. മലയാളിയുടെ വായന നിയന്ത്രിക്കുന്നത് കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെയും പി.കെ.പോക്കറെയും പോലുള്ളവരാണ്. അവര്‍ക്ക് ഒന്നും മനസ്സിലാവുകയില്ല. കണ്ണില്ലാത്തവരെ പെണ്ണുകാണിക്കുന്നതുപോലെയാണ് ഇവരെ പുസ്തകങ്ങള്‍ കാണിക്കുന്നത്.
എഴുത്തുകാരന്റെ ലോകത്തേക്ക് കടക്കാന്‍ മലയാളിക്ക് തടസ്സമായി നില്‍ക്കുന്നത് ദുഷിച്ച രാഷ്ട്രീയമാണ്. പാരമ്പര്യത്തിന്റെ ഒരു പ്രതീകം കഥയിലോ നോവലിലോ കടന്നുവന്നാല്‍ അത് വര്‍ഗ്ഗീയതയെന്ന് ആരോപിക്കപ്പെടുന്നു. പടിഞ്ഞാറന്‍ പ്രതീകങ്ങള്‍ പുരോഗമനമാണെന്ന് വാഴ്ത്തുകയും ചെയ്യുന്നു. പുഴതേടുന്ന മലയാളിയുടെ കഥ പ്രതീകാത്മകമായി അവതരിപ്പിച്ചപ്പോള്‍ കേരളത്തില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തത് സമകാലിക രാഷ്ട്രീയ അവസ്ഥയെക്കുറിച്ചാണ് എന്ന നിലയിലാണ്.
അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മാറുന്ന രാഷ്ട്രീയമല്ല തന്റെ സാഹിത്യത്തെ നിയന്ത്രിക്കുന്നത്. മലയാളത്തില്‍ എഴുതിയിട്ട് കാര്യമില്ല എന്ന നിലപാടില്‍ തന്നെ എത്തിച്ചത് ഇവിടുത്തെ ആനുകാലികങ്ങള്‍ കാര്‍മ്മികത്വം വഹിച്ച് സൃഷ്ടിച്ചെടുത്ത ഈ രാഷ്ട്രീയ വായനയാണ്. ഈ അപകടം തമിഴിലില്ല. മലയാളികള്‍ തിരകണ്ട് കടല്‍ എന്ന് ധരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ തിരമാലകള്ക്കപ്പുറത്തുള്ള വിശാലമായ കടലാണ് ഇന്ത്യന്‍ സാഹിത്യമെന്ന് അവര്‍ അറിയുന്നില്ല. പാറപ്പുറത്തിനെയും എസ്.കെ.പൊറ്റക്കാടിനെയും തകഴിയെയും പോലും വായിക്കാത്തവരാണ് പുതിയ പല എഴുത്തുകാരും. ഏറിയാല്‍ ചെമ്മീന്റെ കഥ പറയും എന്നല്ലാതെ അതിനപ്പുറം കടക്കാന്‍ അവര്‍ക്കാവുന്നില്ലെന്നും ജയമോഹന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: