ഏതൊരു സ്ഥലത്തിനും അതിന്റേതായ ഒരു ഹൃദയഭാഗം കാണും. അവിടെയാണ് അതിന്റെ ശക്തിയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. അതുപോലെ ലോകത്തിന്റെ ഹൃദയഭാഗമാണ് ഭാരതം. ഇവിടെ രൂപംകൊണ്ട സനാതനധര്മത്തില് നിന്നാണ് മറ്റു സകലതിന്റെയും ഉത്ഭവം. ഭാരതം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അതില്‍ ഒരു ശാന്തതയും ചൈതന്യവും വശ്യതയും തുടിക്കുന്നത് കാണാം.
ഭാരതം ഋഷികളുടെ നാടാണ്. ഭാരതത്തിനെന്നല്ല ലോകത്തിനു മുഴുവന്‍ ശക്തിചൈതന്യം പകര്ന്നുകൊണ്ടിരിക്കുന്നതും അവരാണ്. ഏകവും പരമവുമായ സത്യത്തെ ദര്‍ശിച്ചവരാണ് ഋഷികള്‍. ത്രികാലജ്ഞരായ അവരുടെ ഓരോ വാക്കും വരാനിരിക്കുന്ന ജനതയെക്കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്.
നിസ്സാര്ത്ഥരായ ഋഷികള്‍ കാരുണ്യംകൊണ്ടു ലോകത്തിനാകെ നല്കിയ അനശ്വരസമ്പത്താണ് സനാതനധര്മതത്ത്വങ്ങള്. സമസ്ത ലോകങ്ങളുടെയും ഉയര്‍ച്ചയ്ക്കുളള ശാശ്വതസത്യങ്ങളാണു സനാതനധര്‍മ്മം. ഈ ധര്‍മ്മതത്ത്വങ്ങളുടെ ഉദയം ഭാരതത്തില്‍ നിന്നാണ്. ആരെയും അന്യമായിക്കാണുന്ന ചിന്തയുടെ കണികപോലും ഭാരതത്തിലില്ല.
- മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: