ന്യൂദല്‍ഹി: സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. രാജ്യത്തുണ്ടായ അമിതമായ നിരാശ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ദല്‍ഹിയില്‍ ഫിക്കിയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമേഖലയിലെ പ്രതികൂല ചിന്താഗതി മാറ്റാനും നിക്ഷേപസാഹചര്യം മെച്ചപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നാണയപ്പെരുപ്പ നിരക്ക് അപ്രതീക്ഷിത തലത്തിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ഇത് അഞ്ചോ ആറോ ശതമാനത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും അടുത്ത കാലത്ത് ഇത് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സബ്സിഡിക്ക് പകരം പണം പദ്ധതി അഴിമതി തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: