കാരക്കസ്: ഹ്യൂഗോ ഷാവേസിനെതിരേ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ നടത്തിയ പരാമര്‍ശത്തില്‍ വെനിസ്വേല ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഷാവേസിന്റെ നയങ്ങള്‍ പ്രമാണിമാരുടേതാണെന്ന ഒബാമയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഷാവേസ് ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന അവസരത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് വെനിസ്വേലിയന്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധക്കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കുമെന്നും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.
യുഎസിന്റെ ധിക്കാരത്തിന്റെയും കൈകടത്തലിന്റെയും അടയാളമാണ് പരാമര്‍ശമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വെനിസ്വേലിയന്‍ ജനതയുടെ ആത്മാഭിമാനത്തെ യുഎസ് പ്രസിഡന്റും സര്‍ക്കാരും മാനിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ഒരു അഭിമുഖത്തിലാണ് ഒബാമ വിവാദമായ പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: