ജയ്പൂര്‍: വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാളിന്റെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ആദ്യവിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്നു രാജസ്ഥാനിലെ ബരന്‍ ജില്ലയിലുള്ള മംഗ്രോള്‍ മുനിസിപ്പല്‍ ചെയര്മാന് തെരഞ്ഞെടുപ്പില്‍ അശേക് ജയിനാണ് വിജയിച്ചത്.
ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമാണ് അശോക്. ജനഹിത പരിശോധനയിലൂടെയാണ് അശോകിന് വിജയം ഉറപ്പായത്. ജനഹിത പരിശോധനയില്‍ 10998 പേര് വോട്ട് രേഖപ്പെടുത്തിയതില്‍ അശോക് ജയിന് മുനിസിപ്പല്‍ ചെയര്മാന് തുടരുന്നതിന് 7243 അനുകൂലമായി വോട്ട് ചെയ്തു. 3755 പേര് എതിര്‍ത്തു വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: