വാഷിങ്ങ്ടണ്‍: ഇരുപത് വര്‍ഷത്തിനിടെ യുഎസിലെ വിവിധ സ്ക്കൂളിലുണ്ടായ വെടിവെയ്പ്പുകളില്‍ ഇതുവരെ കൊല്ലപ്പെട്ടത് നൂറിലധികം പേര്. കണക്ടിക്കട്ടിലെ സ്ക്കൂളിലുണ്ടായ വെടിവെയ്പ്പ് ഉള്‍പ്പെടെയാണ് ഇത്. 2007 ഏപ്രില്‍ 16നു വിര്‍ജീനിയ ടെക് യൂണിവേഴ്സ്റ്റിയില് ഉണ്ടായ വെടിവെയ്പ്പില്‍ 32 പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടായിരുന്നു. 17 പേര്‍ക്ക് പരിക്കും ഏറ്റിരുന്നു.
2006 ഒക്ടോബര്‍ രണ്ടിന് പെന്‍സില്‍വാനിയയിലെ വെസ്റ്റി നിക്കല്‍ മെയിന്‍ സ്ക്കൂളിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പെണ്‍കുട്ടികള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2005 നവംബര്‍ എട്ടിന് ടെന്നൈസിലെ കാംപെബല് കൗണ് ഹൈസ്ക്കൂളില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. ഇതേവര്‍ഷം മാര്‍ച്ച് 21ന് മിനെസോട്ടയിലെ റെഡ് ലേക്ക് സ്ക്കൂളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരിച്ചതു 16പേര്.
2001 മാര്‍ച്ച് അഞ്ചിന് കാലിഫോര്‍ണിയയിലെ സാന്റാന ഹൈസ്ക്കൂളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരിച്ചതു 15 പേര്. 1990 ഏപ്രില്‍20ന് കൊളറാഡോയിലെ കൊളംബിനെ ഹൈസ്ക്കൂളിലെ വെടിവെയ്പ്പില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര് മരിച്ചു. 1998 മെയ് 21ന് ഒറെഗണിലെ പ്രിങ്ങ്ഫീല്ഡില് രണ്ടു വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിച്ചു. അക്രമി പതിനഞ്ചുകാരന് കിപ് കിന്കെലിനെ 112 വര്‍ഷം തടവിനു കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: