കൊച്ചി: ലൗജിഹാദില്‍പ്പെടുത്തി മുസ്ലീംയുവാവ് മകളെ തട്ടിക്കൊണ്ടു പോയതായി പിതാവിന്റെ പരാതി. ഇതുസംബന്ധിച്ച് തൃശൂര്‍ കുന്നംകുളം സ്വദേശിയായ ഋഷാദ് എന്ന ഇരുപതുകാരനെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.
മകള്‍ക്ക് 18വയസ്സുമാത്രം പൂര്‍ത്തിയായിട്ടുള്ളൂ. മകളെ പ്രണയം നടിച്ച് ഋഷാദ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ മതപരിവര്ത്തനകേന്ദ്രത്തിലുണ്ടെന്നാണ് അറിവെന്നും പിതാവ് പരാതിപ്പെടുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടിയെ ഹാജരാക്കാന്‍ തൃശൂര്‍ എസ്പിയോട് നിര്‍ദേശിച്ചു.
മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം അംഗീകരിക്കില്ലെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: