കാസര്‍കോട് : നാരംപാടിയില്‍ അയ്യപ്പഭക്തനുള്പ്പെടെ മൂന്ന് ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്രമികള്‍ക്ക് പരസ്യ പിന്തുണയുമായി ലീഗ് ജില്ലാ നേതൃത്വം രംഗത്ത്. നാരംപാടിയിലുണ്ടായത് നിസാര സംഭവമാണെന്നും അതിണ്റ്റെ പേരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്താല്‍ പോലീസിനെതിരെ മുസ്ളിം ലീഗ് നടപടിയെടുക്കുമെന്നും ലീഗ് ജില്ലാ പ്രസിഡണ്റ്റ് ചെര്‍ക്കളം അബ്ദുള്ളയുടെ ഭീഷണി. പ്രത്യേക സമുദായത്തില്‍പ്പെടുന്ന പോലീസുകാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ചെര്‍ക്കളത്തിണ്റ്റെ ഭീഷണി. കഴിഞ്ഞ ശനിയാഴ്ചയാണ് അയ്യപ്പഭക്തനടക്കം മൂന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നാരംപാടിയില്‍ വച്ച് മര്‍ദ്ദനമേറ്റത്. മുസ്ളിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്റ്റ് ഖാദര്‍ ഹാജിയുടെ മകന് ഷഫീഖിനെ അക്രമം നടത്തുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു. പിറ്റേദിവസം ലീഗ് പ്രവര്‍ത്തകനായ സത്താറിനെയും പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ തങ്ങളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം പ്രതികളെ കാസര് കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ പരാതി വ്യാജമെന്ന് തെളിഞ്ഞു.മുസ്ളിം ചെറുപ്പക്കാര്‍ക്കു നേരെ വ്യാപകമായി പോലീസ് അതിക്രമം നടക്കുന്നുവെന്ന് പ്രചരിപ്പിക്കാന്‍ നേരത്തെ ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ലോക്കപ്പ് മര്‍ദ്ദനമെന്ന് വൈദ്യ പരിശോധനയിലൂടെ പുറത്തായതോടെയാണ് പോലീസിനെതിരെ ഭീഷണിയുമായി ചെര്‍ക്കളം തന്നെ രംഗത്തെത്തിയത്. സി ഐ സുനില്‍കുമാര്‍, എസ് ഐ ലക്ഷമണന്, അഡീഷണല്‍ എസ് ഐ കൃഷ്ണന്, കോണ്‍സ്റ്റബിള്‍മാരായ ആനന്ദന്, വിനോദ്, ബാബു, മദനന് എന്നിങ്ങനെ പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയാണ് ചെര്‍ക്കളത്തിണ്റ്റെ പത്ര പ്രസ്താവന. ‘ഒരു വിഭാഗം ആളുകളെ കാണുമ്പോള്‍ ഇത്തരത്തിലുള്ള പോലീസുകാര്‍ക്ക് ഭ്രാന്തിളകുന്നുവെന്നും’ ചെര്‍ക്കളം ആരോപിക്കുന്നു. ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ മുസ്ളിംലീഗ് മെനയുന്ന ‘പോലീസ് അതിക്രമം’ കഥകളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തേതെന്ന് വിലയിരുത്തപ്പെടുന്നത്. പ്രതികളായ മുസ്ളിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുമ്പോള്‍ നിരപരാധികളെന്നവകാശപ്പെട്ട് പീഢനകഥകള്‍ പ്രചരിപ്പിക്കുന്നതും നിത്യസംഭവമാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് പോലീസ് സ്റ്റേഷനില്‍ കയറി ലീഗ് എംഎല്‍എമാരായ അബ്ദുള്‍ റസാഖും എന്‍ എ നെല്ലിക്കുന്നും പോലീസ് പിടികൂടിയ പ്രതികളെ നിരപരാധികളാണെന്ന് വാദിച്ച് ബലമായി മോചിപ്പിച്ചത്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സ്റ്റേഷനുകള്‍ക്കുമുന്നില്‍ ധര്‍ണ്ണ നടത്തി വെല്ലുവിളിക്കുന്നതും പതിവു കാഴ്ചയാണ്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് മുസ്ളിം ചെറുപ്പക്കാര്‍ക്ക് മറ്റ് സമുദായങ്ങളില്‍പ്പെട്ട പോലീസുകാരില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന വ്യാജപ്രചാരണമാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വസമുദായത്തിലും പാര്‍ട്ടിയിലും ഉള്‍പ്പെട്ട പോലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി സ്റ്റേഷനുകളില്‍ നിയമിക്കാനുള്ള ലീഗിണ്റ്റെ ഗൂഢനീക്കമാണ് ഇതിനുപിന്നില്‍. രാത്രി കാലങ്ങളില്‍ വീടുകളില്‍ കയറി പോലീസ് നടത്തുന്ന റെയ്ഡില്‍ സ്ത്രീകള്‍ മര്ദ്ദിക്കപ്പെടുന്നുണ്ടെന്നും ലീഗ് പ്രചരണം നടത്തുന്നുണ്ട്. ലീഗ് സമ്മര്‍ദ്ദത്തിനുവഴങ്ങി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ പോലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാരംപാടിയില്‍ അമ്പതോളം വരുന്ന സംഘം നടത്തിയ അക്രമത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്യാനായത് രണ്ട് പ്രതികളെ മാത്രമാണ്. ഡിസംബര്‍ ആറിനോടനുബന്ധിച്ച് തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപക അക്രമം അരങ്ങേറിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനായിട്ടില്ല. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുക്കുമെന്ന ജില്ലാ പോലീസ് മേധാവിയുടെ പ്രഖ്യാപനവും ലീഗ് നേതൃത്വം ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: