വാഷിംഗ്ടണ്‍: കാബൂള്‍ പ്രവിശ്യയിലെ ക്ലിനിക്കില്‍നിന്ന് താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി ഡോക്ടര്‍ ദിലീപ് ജോസഫിനെ രക്ഷപ്പെടുത്തിയ യുഎസ്, അഫ്ഗാന് കമാന്‍ഡോകളെ പ്രസിഡന്റ് ബറാക് ഒബാമയും പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും അഭിനന്ദിച്ചു.
കാബൂളിലെ സറോബി ഡിസ്ട്രിക്ടിലെ ക്ലിനിക്കില്‍നിന്നു പുറത്തിറങ്ങുമ്പോഴാണ് ഡോക്ടറെയും സഹപ്രവര്‍ത്തകരായ രണ്ട് അഫ്ഗാന്‍കാരെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഡോക്ടറുടെ ജീവന് അപകടത്തിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് മിന്നലാക്രമണത്തിന് തീരുമാനിക്കുകയായിരുന്നു. ഡോക്ടറെ രക്ഷപ്പെടുത്തിയെങ്കിലും ഒരു യുഎസ് നേവിസീല് കമാന്‍ഡോക്കു ജീവഹാനി നേരിട്ടു.ഏഴ് താലിബാന്‍കാരും കൊല്ലപ്പെട്ടു.അതേസമയം ഇവര്‍ക്ക് ബരാക്ക് ഒബാമ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് എല്ലാവിധ അടിയന്തര സഹായം നല്‍കുമെന്നും ഒബാമ അറിയിച്ചു. കോളറാഡോയില്‍ സ്ഥിരതാമസക്കാരനായ ദിലീപ് സന്നദ്ധ സംഘടനയായ മോണിംഗ് സ്റ്റാര്‍ ഡവലപ്മെന്റിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: