ധര്‍മരാജ്യത്തില്‍ ഭൂപരമായ ഐക്യരൂപ്യത്തിനും അഖണ്ഡതക്കും അതിനോടുള്ള ആഭിമുഖ്യത്തിനും പ്രമുഖ സ്ഥാനമുണ്ട്. ധര്മരാജ്യത്തിന് ഒരിക്കലും സങ്കുചിതഭാവം പുലര്ത്തവാന് സാധ്യമാകുകയില്ല. എത്ര തുച്ഛമായ വസ്തുവെയും മാന്യമാക്കിത്തീര്ക്കുന്നതിനുള്ള കഴിവ് ധര്മത്തിനുണ്ട്. ഭൂമിയെ അത്യന്തം ആദരവോടെ കാണുകയെന്നത് ഈ ഗുണത്തിന്റെ വൈശിഷ്ട്യമാണ്. നിസ്വാര്‍ത്ഥമായ ദേശസ്നേഹം ധര്മ്മാതീതമാകുവാന് സാധ്യമല്ല. ജനാരാധനയാണ് ധര്മരാജ്യത്തിന്റെ ഒരേഒരു ഉദ്ദേശം. ഒരൊറ്റയാണെങ്കിലും വിശന്നുവലയുമ്പോള്‍ ധര്‍മാനുയായിയായ ഭരണകര്‍ത്താവിന് ആഹാരം കഴിക്കാന്‍ അവകാശമില്ലതന്നെ. ജനരജ്ഞനം ചെയ്യുന്നതുമൂലമാണ് ഭരണകര്‍ത്താവ് രാജാവായിത്തീര്‍ന്നത്. ധര്‍മനീതി സ്വാഭാവകമായി ജനനീതിയായിത്തീരുന്നു. ധര്മഭാവം ജനങ്ങളെ വെവ്വേറെ കാണാതെ ഒന്നായിക്കരുതുന്നു. ദേഹവും അവയവങ്ങളുമെന്നപോലെ, ജനങ്ങളും, സംഘടനകളും മറ്റു സ്ഥാപനങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദേഹത്തേയോ, അംഗങ്ങളേയോ അവഗണിക്കാന്‍ സാധ്യമല്ല. പുഷ്പത്തിന്റെ അസ്തിത്വം ഇതളുകളാണ്. ഇതളുകളുടെ ശോഭയും, അവയുടെ സാര്‍ഥകതയും പുഷ്പത്തോടൊരുമിച്ച് അതിന്റെ സ്വരൂപം നിലനിര്‍ത്തി അതിനെ സുന്ദരമാക്കുന്നതിലാണിരിക്കുന്നത്. വേറിട്ടുനില്‍ക്കുകയെന്ന വാദത്തിന് ഇവിടെ സ്ഥാനമില്ല. സാംസ്കൃതിദൃഷ്ടിയിലും ധര്‍മം ഏകാത്മവാദിയാണ്. ജീവിതത്തിലെ ഏകാത്മകതയുടെ അനുഭൂതിയാണ് ഭാരതീയ സംസ്കൃതിയുടെ വൈശിഷ്ട്യം. ഈ ഭാവനയില്നിന്നുണ്ടായ അനുസ്യതമായ ആചരണസംഹിതയാണ് ധര്‍മം. ഇതിന്റെ ലക്ഷ്യംസമഷ്ടിയുടെ സംരക്ഷവും വ്യക്തിയുടെ വികാസവുമായിരിക്കണം. വ്യക്തിയേയോ സമാജത്തേയോ ഒറ്റക്ക് ലക്ഷ്യമാക്കിയുള്ള നീക്കം ഏകാംഗിയാണ്. ഭാരതീയ സംസ്കൃതി രണ്ടിന്റെയും താല്‍പ്പര്യങ്ങളെ തുല്യവിലയില് സംരക്ഷിക്കുന്നു. ഡമോക്രസിക്കോ സോഷ്യലിസത്തിനോ ഈ യുക്തിയെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല.
ദീനദയാല്‍ ഉപാദ്ധ്യായ
പ്രതികരിക്കാൻ ഇവിടെ എഴുതുക: