കൊച്ചി: ഏലൂരില്‍ ദേശാഭിമാനി പ്രസ് ജീവനക്കാരനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പൊലീസ് പിടിയിലായി. മരണവുമായി ബന്ധപ്പെട്ട് മോഹന്‍ദാസിന്റെ ഭാര്യ സീമയും കാമുകനും പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോയി. മോഹന്‍ദാസിന്റെ ഫോണുകളിലേക്ക് അവസാനം വന്ന കോളുകളെക്കുറിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയിരുന്നു. മോഹന്‍ദാസിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും 30,000 രൂപയും സംഭവ സ്ഥലത്തു നിന്നും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നില്ല. ഇതുകൊണ്ടു തന്നെ പണത്തിനു വേണ്ടിയുളള കൊലപാതകമല്ല എന്ന നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
എറണാകുളം നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ദേശാഭിമാനിയിലെ സീനിയര്‍ ഡെസ്പാച്ചര്‍ മോഹന്‍ദാസിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: