തിരുവനന്തപുരം: കെഎസ്ഇബിയുടെ പിടിപ്പുകേടാണ് ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കുറ്റപ്പെടുത്തി. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വൈദ്യുതി ചാര്‍ജ് യൂണിറ്റിന് രണ്ട് രൂപ വര്‍ദ്ധിപ്പിക്കുക, വ്യവസായ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം വേണമെന്ന കെഎസ്ഇബിയുടെ ശുപാര്‍ശയില്‍ തെളിവെടുപ്പ് നടത്തവേയാണ് കമ്മീഷന് ശക്തമായി വിമര്‍ശിച്ചത്.
ബോര്‍ഡ് പുറമേനിന്ന് വൈദ്യുതി വാങ്ങുന്ന രീതിയെ കമ്മീഷന് രൂക്ഷമായി വിമര്‍ശിച്ചു. വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ ബോര്‍ഡ് നടപ്പാക്കിയ ആസൂത്രണം പരാജയപ്പെട്ടു. പവര്‍ എക്സ്ചേഞ്ചുകളെ ആശ്രയിക്കുന്ന വൈദ്യുതി ബോര്‍ഡ് ടെണ്ടര്മാരില്നിന്ന് വൈദ്യുതി വാങ്ങുന്നില്ല. ഇതിനാല്‍ വൈദ്യുതി അധികവിലയ്ക്ക് വാങ്ങേണ്ടിവരുന്നതായും കമ്മീഷന് ചൂണ്ടിക്കാട്ടി.
നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ബദല്‍ മാര്‍ഗം എന്തെന്ന കമ്മീഷന്റെ ചോദ്യത്തിന് മുന്പില് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരംമുട്ടി. പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്ന് കമ്മീഷന് കണ്ടെത്തി. ബോര്‍ഡിന്റെ പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയും വെളിപ്പെടുന്നതായിരുന്നു കമ്മീഷന്റെ ചോദ്യത്തിന് പലതിനും ഉത്തരം നല്കാനാകാതെ ഉദ്യോഗസ്ഥര്‍ കുഴഞ്ഞത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്താല്‍ വൈദ്യുതി ബോര്‍ഡ് കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും ഇതിനാല്‍ യൂണിറ്റിന് രണ്ട് രൂപ വര്‍ദ്ധിപ്പിക്കണമെന്നുമായിരുന്നു ബോര്‍ഡിന്റെ ആവശ്യം. വീടുകളിലെ വൈദ്യുതി ഉപയോഗം പ്രതിമാസം 200 യൂണിറ്റായി പരിമിതപ്പെടുത്തുക, വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ 25ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തുക, അധിക ഉപയോഗത്തിന് യൂണിറ്റിന് 11 രൂപയായി ഉയര്‍ത്തണമെന്നുമാണ് ബോര്‍ഡിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: