ന്യൂദല്‍ഹി : മുംബൈയില്‍ ലക്ഷ്കരെ തയിബ ഭീകരര്‍ 2008 നവംബര്‍ 26 ന് നടത്തിയ ആക്രമണം സംബന്ധിച്ച് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശക്തമായ തെളിവുകള്‍ സമര്‍പ്പിച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തു. അന്വേഷണ സംഘത്തിന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും തെളിവുകള്‍ കോടതി സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു.തെളിവുകള്‍ കോടതി സ്വീകരിച്ചാല്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കും അത് എല്ലാവര്ക്കും സന്തോഷകരമായുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആക്രമണത്തിന് നിയോഗിക്കപ്പെട്ട 10 ഭീകരര്‍ക്ക് പരിശീലനം നല്കിയ പാക്കിസ്ഥാനിലെ നാലു ക്യാമ്പുകളുടെയും ഉപയോഗിച്ച 350 വസ്തുക്കളുടെയും ഫോട്ടോകളാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡപ്യൂട്ടി ഡയറക്ടര്‍ ഫഖീര്‍ മുഹമ്മദും ഇന്‍സ്പെക്ടര്‍ ഖാലിദ് ജമീലും കോടതിയില്‍ ഹാജരാക്കിയത്. പരിശോധനയ്ക്ക് ശേഷം ജഡ്ജി ചൗധരി ഹബീര് റഹ്മാന് ഇവ തെളിവായി അംഗീകരിച്ച് കോടതി രേഖകളില്‍ ചേര്‍ത്തതായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി അറിയിച്ചു. അതേസമയം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്താന്‍ ഭീകരര്‍ ഉപയോഗിച്ച മോട്ടോര്‍ ബോട്ടുകളും ചിത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.കേന്ദ്രങ്ങളുടെ ചിത്രങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി ഈ തെളിവുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: