ദുബായ്: തടവുകാരെ പരസ്പരം കൈമാറുന്നതിനായി ഇന്ത്യയും യുഎഇയും ഒപ്പുവെച്ച കരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. 1200 ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക് കരാര്‍ ആശ്വാസമാവും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ അബുദാബിയില്‍ ചേര്‍ന്ന യോഗമാണ് കരാറിന് അംഗീകാരം നല്‍കിയത്. പാക്കിസ്ഥാനുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ചുണ്ടാക്കിയ കരാറും മന്ത്രിസഭ അംഗീകരിച്ചു. ഇതു പ്രകാരം ഇരു രാജ്യക്കാരായ തടവുകാര്‍ക്ക് ശിക്ഷയുടെ ശേഷിക്കുന്ന കാലം ആവശ്യമെങ്കില്‍ സ്വന്തം രാജ്യത്തെ ജയിലില്‍ അനുഭവിക്കാം. ഇവര്‍ക്ക് നാട്ടിലെത്താനുള്ള യാത്രസൗകര്യവും ഏര്‍പ്പെടുത്തും.
തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യയും യുഎഇയും കഴിഞ്ഞ വര്‍ഷം നവംബര്‍ 23 നാണ് കരാര്‍ ഒപ്പുവെച്ചത്. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരവും യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നെതന്യാഹുമാണ് കരാറില്‍ ഒപ്പിട്ടത്. അംഗീകരിച്ച കരാര്‍ പ്രകാരം ഇരു രാജ്യത്തെയും ജയിലുകളിലുള്ള പൗരന്മാരുടെ താല്പര്യ പ്രകാരം പരസ്പരം കൈമാറും. ഇതോടെപ്പം കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കു മാത്രമേ നിയമം ബാധകമാവൂ. വിചാരണ തടവുകാര്‍ക്ക് ഇതു ബാധകമായിരിക്കില്ല. ആറുമാസം തടവെങ്കിലും ബാക്കിയുള്ളവരെയാണ് അവര്‍ക്ക് സമ്മതമെങ്കില്‍ കൈമാറുക. അതേസമയം ഇവര്‍ക്കെതിരെ മറ്റ് കുറ്റങ്ങളെന്നും ഇല്ലായെന്ന് ഉറപ്പാക്കും. അങ്ങനെയുള്ളവര്‍ക്ക് ഏതെങ്കിലും സെന്‍ട്രല്‍ ജയിലിലോ അല്ലെങ്കില്‍ അതാതു സംസ്ഥാനങ്ങളിലെ ജയിലുകളിലെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാം. എന്നാല്‍ യുഎഇ യില്‍ ശിക്ഷ അനുഭവിക്കുന്ന 1200 ഓളം ആളുകളില്‍ അന്‍പതോളം വനിതകളും ഉള്‍പ്പെടും. ദുബായ് ജയിലില്‍ മാത്രം ഏഴ് ഇന്ത്യക്കാര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നുണ്ട്. അതേസമയം ഇന്ത്യന്‍ ജയിലില്‍ ഒരു യു എഇ പൗരന് മാത്രമേ ഉള്ളൂ.അതുകൊണ്ട് തന്നെ ഇന്ത്യക്കാര്‍ക്കായിരിക്കും കരാറിന്റെ ഗുണം കൂടുതല്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: