കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേയുള്ള ഭൂമിദാനക്കേസില്‍ സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കിയ ഡിവിഷന് ബഞ്ച് നടപടിക്കെതിരേ ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് പരാതി നല്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഡിവിഷന് ബഞ്ച് വിധി സ്റ്റേ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഇംഗ്ലീഷ് പരിഭാഷയില്ലാതെയാണ് അപ്പീല്‍ കേട്ടത്. ഉത്തരവിന്റെ പകര്‍പ്പ് അവ്യക്തമായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നും ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണങ്കില് ബഞ്ച് മാറണമെന്നും ലോയേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങളുണ്ടായത്. ഭൂമിദാനക്കേസില്‍ വി.എസിനെതിരായ കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് നടപടി മണിക്കൂറുകള്‍ക്കകം ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബഞ്ച് വിധിയുണ്ടായത്. എന്നാല്‍ സര്‍ക്കാര്‍ വിധിക്കെതിരേ ഉടന്‍ തന്നെ ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്കി. ഈ ഹര്‍ജി പരിഗണിച്ചായിരുന്നു വിധി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: