ശബരിമല: ശബരിമല സന്നിധാനത്ത് അപ്പം വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുന്നു. അപ്പത്തിന്റെ കരുതല്‍ ശേഖരത്തിലുണ്ടായ കുറവാണ് നിയന്ത്രണം തുടരാന്‍ കാരണമായിരിക്കുന്നത്. രണ്ടു ദിവസത്തേക്കുള്ള അപ്പത്തിന്റെ സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്. തൊഴിലാളികളുടെ ക്ഷാമവും അപ്പം നിര്‍മ്മാണത്തിന് തടസമാകുന്നുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ജയകുമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: