ജുബ: ദക്ഷിണ സുഡാനില്‍ പ്രതിഷേധകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പത്ത് പേര് മരിച്ചു. പ്രാദേശിക സമിതി തലസ്ഥാനം മാറ്റുന്നതിനെതിരെ പ്രതിഷേധം നടത്തിയ സമരക്കാര്‍ക്ക് നേരെയാണ് സൈനികര്‍ നിറയൊഴിച്ചത്. കഴിഞ്ഞ ദിവസം പ്രകടനം നടത്തുകയായിരുന്ന നാല് പ്രതിഷേധകരെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പ്രകടനം നടത്തിയവര്‍ക്കു നേരെയും സൈനികാക്രമണമുണ്ടായി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സൈനിക വക്താവ് പറഞ്ഞു.
പ്രാദേശിക സര്‍ക്കാറിന്റെ തലസ്ഥാനം വൗവില്‍ നിന്ന് മാറ്റുമെന്ന ഭരണകൂടത്തിന്റെ പ്രഖ്യാപനമായിരുന്നു ജനങ്ങളുടെ എതിര്‍പ്പിനു കാരണമായത്. പടിഞ്ഞാറന്‍ ബാഹര്‍ എല്‍ ഗസാലിന്റെ തലസ്ഥാനമാണ് വൗ. പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സമരക്കാര്‍ റോഡ് ഉപരോധം നടത്തിയിരുന്നു. ഇത് പരിഹരിക്കാനാണ് സൈന്യത്തെ വിളിച്ചത്. സമാനമായ സംഭവങ്ങളില്‍ ദക്ഷിണ സുഡാനിലെ സൈന്യം മിക്കപ്പോഴും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: