ബംഗളൂരു: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അന്യസംസ്ഥാനങ്ങളിലെ അയ്യപ്പന്മാര്ക്ക് അന്നദാനം നല്‍കാനായി അരിയും പച്ചക്കറിയും വിതരണം ചെയ്തു. അന്നദാനത്തിനായി അഞ്ചു ടണ്‍ അരിയും പച്ചക്കറികളും എണ്ണയും മറ്റും ശബരിമല അയ്യപ്പസേവാ സമാജം കര്ണാടകയൂണിറ്റും വിശ്വഹിന്ദുപരിഷത്തും ചേര്‍ന്നാണ് നല്‍കിയത്. അന്നദാനത്തിനു വേണ്ട അരിയും മറ്റും നിറച്ച വാഹനങ്ങളുടെ യാത്ര വി എച്ച് പി മുന്‍ രാജ്യാന്തര പ്രസിഡന്റ് അശോക് സിംഗാള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇത് പത്തനംതിട്ടയിലെ പെരിനാടുള്ള കൂനന്‍കര അയ്യപ്പ സേവാ കേന്ദ്രത്തില്‍ എത്തിക്കും. ശബരിമല അയ്യപ്പ സേവാ സമാജം കര്‍ണാടകത്തിന്റെ സംസ്ഥാന സെക്രട്ടറി ബി.ജയപ്രകാശ്, ട്രഷറര്‍ എസ്.വിനോദ്, വി എച്ച് പി ബംഗളൂരു നഗരാധ്യക്ഷന്‍ ടി.വിജയകുമാര്‍ റെഡ്ഡി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ശബരിമലയിലെത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് അന്നദാനം നടത്താനാണ് ഇതുപയോഗിക്കുക. കര്‍ണാടകത്തില്‍ നിന്നുള്ള സന്നദ്ധ സേവകര്‍ വിവിധ സ്ഥലങ്ങളിലെ അന്നദാന കേന്ദ്രങ്ങളില്‍ സേവനം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: