പ്രിട്ടോറിയ: മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ നടത്താനാണ് 94കാരനായ മണ്ടേലയെ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണ്ടേലയുടെ ആരോഗ്യത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. പ്രായാധിക്യം കാരണമുളള രോഗങ്ങള്‍ മാത്രമെ അദ്ദേഹത്തിനുളളു എന്നും സുമ പറഞ്ഞു. 2004ല്‍ പൊതു ജീവിതത്തില്‍ നിന്നു വിരമിച്ച മണ്ടേല ജന്മനാടായ കുനു ഗ്രാമത്തിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: