റോം: പ്രധാനമന്ത്രി പദം രാജിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയൊ മോണ്ടി. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയുടെ പിഡിഎല്‍ പാര്‍ട്ടി ഭരണപക്ഷത്തിനുളള പിന്തുണ പിന്‍വലിച്ചതോടെയാണ് മോണ്ടി വിരമിക്കല്‍ സൂചന അറിയിച്ചത്. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുമ്പ് ബജറ്റും സാമ്പത്തിക ഭദ്രതാ നിയമവും പാസാക്കുമെന്നും മോണ്ടി പറഞ്ഞു. മണിക്കൂറുകള്‍ക്ക് മുമ്പാണ് അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു സില്‍വിയോ ബെര്‍ലുസ്കോണി പ്രഖ്യാപിച്ചത്. ജയിക്കാന്‍ വേണ്ടിയാകും താന്‍ മത്സരിക്കുന്നതെന്നും പ്രധാനമന്ത്രി മരിയോ മോണ്ടിയുടെ ഭരണ പരിഷ്കാരങ്ങള്‍ ഇറ്റലിക്ക് സാരമായ ദോഷം ചെയ്യുന്നുണ്ടെന്നും ബെര്‍ലുസ്കോണി പറഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് സര്‍ക്കാരിനുള്ള പിന്തുണ ബര്‍ലുസ്കോണിയുടെ പിഡിഎല്‍ പാര്‍ട്ടി പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: