ബെര്‍ലിന്‍: സെന്‍ട്രല്‍ ജര്‍മനിയില്‍ രണ്ടു ചെറുവിമാനങ്ങള്‍ തകര്‍ന്ന് നാലു കുട്ടികള്‍ അടക്കം ഏഴു പേര് മരിച്ചു. നോര്‍ത്ത് ഫ്രാങ്ക്ഫര്‍ട്ടിനു സമീപം ആകാശമധ്യേ വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. വിമാനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തിലെ തകരാറാണ് കൂട്ടിയിടിക്കു കാരണമായതെന്ന് കരുതുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ വിമാനങ്ങള്‍ ചിതറിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷണത്തിനു വ്യോമയാന വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: