ശബരിമല: തീര്‍ത്ഥാടക തിരക്ക് ഏറിയതോടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തിയെന്ന് പറയുന്ന മുന്നൊരുക്കങ്ങള്‍ പര്യാപ്തമല്ലെന്നാണ് തെളിയിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നും വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പോലീസ് ട്രെയിനികളെകൊണ്ട് തിരക്ക് നിയന്ത്രിക്കുക എന്നത് ശ്രമകരമാണ്. അതിനാല്‍ പമ്പയിലും സന്നിധാനത്തുമുള്ള പോലീസ് ട്രയിനികളെ ഒഴിവാക്കി പരിശീലനം ലഭിച്ചിട്ടുള്ള പോലീസുകാരെ നിയോഗിക്കണമെന്നും അദ്ദേഹം പത്രസമ്മേളിത്തില് ആവശ്യപ്പെട്ടു.
തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് ട്രയിനികളെക്കൊണ്ട് തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത് അസാദ്ധ്യമാണ്. ആഭ്യന്തര മന്ത്രി സന്നിധാനത്ത് എത്തി പ്രവര്‍ത്തനങ്ങളെല്ലാം ഭദ്രമെന്ന് പറഞ്ഞു പോയതിന് തൊട്ടുപിന്നാലെ പോലീസിന്റെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പാളിയത് എന്നത് ഗവണ്മന്റ്് ഇതിനെ ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണ്. ദേവസ്വം മന്ത്രി വന്നു എല്ലാം ഉറപ്പുവരുത്തി പോയതിന് ശേഷമാണ് അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയേയും വിശ്വാസങ്ങളേയും തകര്‍ക്കുന്നതിന് പതിറ്റാണ്ടുകളായിതന്നെ ഗൂഡനീക്കം നടക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ശബരിമലയുമായും മറ്റും ക്ഷേത്രങ്ങളുമായും വിശ്വാസമില്ലാത്തവരെ ദേവസ്വം ബോര്‍ഡിന്റെ സ്ഥാനത്ത് വെച്ചതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് രാജേഷ് പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകാരും തീര്‍ത്ഥാടകരെ കൊള്ളയടിക്കുകയാണ്. ഇവര്‍ക്കെതിരേ നടപടി എടുത്തില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായി പ്രതികരിക്കും. മാലിന്യനിര്മ്മാര്ജ്ജനത്തിലേര്പ്പെട്ടിരിക്കുന്ന വിശുദ്ധ സേനാംഗങ്ങളോട് ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണം. അവര്‍ക്ക് ജോലി ചെയ്യുന്നിതനാവശ്യമായ ഗ്ലൗസ്,സോപ്പ്, ഡെറ്റോള്‍, വസ്ത്രം, താമസ സൗകര്യം മുതലായവ അടിയന്തിരമായി നല്‍കണം. കച്ചവട -ഉദ്യോഗസ്ഥ -മാഫിയാ ഭരണമാണ് ശബരിമലയില്‍ നടക്കുന്നത്. 1980 മുതല്‍ ലേലം കുത്തക പിടിക്കുന്നവര്തന്നെയാണ് ശബരിമലയില്‍ ഇപ്പോഴുമുള്ളത്. ഈ കച്ചവട ഉദ്യോഗസ്ഥ മാഫിയാ ബന്ധങ്ങളെ നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡും മന്ത്രിയും തന്റേടം കാണിക്കണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: