ഇസ്ലാമാബാദ്: നിരോധിത ഭീകരവാദ സംഘടനയായ തെഹ്രിക് ഇ താലിബാന് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി. സംഘടനയുടെ മാസികയ്ക്കു വേണ്ടി ലേഖനങ്ങള്‍ തയ്യാറാക്കാനും വിവര്‍ത്തനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ ജോലികള്‍ ചെയ്യാനും ആളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. പേനയ്ക്കു വാളിനേക്കാള്‍ കരുത്തുണ്ടെന്നും അത് ഉപയോഗിക്കാനുളള സമയം ആണിതെന്നുമാണ് അക്കൗണ്ടിലെ ആമുഖ സന്ദേശം പറയുന്നത്. അന്ന്യ ഇ ഖിലാഫത്ത് എന്ന മാസികയ്ക്കു വേണ്ടി എഴുത്തുകാരെ ആവശ്യമുണ്ടെന്ന് ആമുഖപേജില്‍ പറയുന്നുണ്ട് ഹക്കിമുളള മെഹ്സൂദ് നയിക്കുന്ന തെഹ്രിക് ഇ താലിബാന് പാക്കിസ്ഥാന് നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുളള സംഘടനയാണ്. മലാല യൂസഫലി എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കു നേരെ വെടിവെച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് തെഹ്രി ഇ താലിബാന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: