കെയ്റോ:തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ടിലെന്നു മുഹമ്മദ് മുര്‍സി.ഇതിനെ തുടര്‍ന്നു മുര്‍സിയുടെ കൊട്ടാരത്തിനു മുന്നില്‍ പ്രതിഷേധപ്രകടനത്തില്‍ പ്രതിഷേധക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടി.സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിനാളുകളാണ് കയ്റോയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞത്.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ മുര്‍സി വിളിച്ചുചേര്‍ത്ത ഇന്നത്തെ ചര്‍ച്ച നിരസിച്ചുകൊണ്ടാണ് വന്‍ റാലി അരങ്ങേറിയത്.മുര്‍സി വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയ പ്രക്ഷോഭകര്‍ കൊട്ടാരത്തിനു മുന്പില് സൈന്യത്തിന്റെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. പല സ്ഥലങ്ങളിലും പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന് സൈന്യത്തിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു.അമിത അധികാരങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിലും, കരട് ഭരണഘടനയില്മേലുള്ള ഹിതപരിശോധനയിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഹമ്മദ് മുര്‍സി വ്യക്തമാക്കിയതോടെയാണ് സംഘര്‍ഷങ്ങള്‍ വീണ്ടും രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: