പഴയങ്ങാടി: കേരളത്തിലെ പ്രശസ്ത ദേവീക്ഷേത്രങ്ങളിലൊന്നായ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാസം ൩൦ ലക്ഷത്തോളം രൂപയുടെ വരുമാനമുള്ള ക്ഷേത്രത്തിണ്റ്റെ ശ്രീകോവിലടക്കമുള്ള പല കെട്ടിടങ്ങളും ജീര്‍ണിച്ച് അപകടാവസ്ഥയിലാണ്. കൂടാതെ ൨൦൦൮ല് ദേവപ്രശ്നം പ്രകാരം നവീകരണ കലശം നടത്തണമെന്ന് കണ്ടിരുന്നുവെങ്കിലും ദേവസ്വം അധികൃതര്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ഭക്തജനങ്ങളെത്തുന്ന ക്ഷേത്രത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ നിലവിലില്ല. പതിനായിരത്തിന് മേല്‍ ശമ്പളം വാങ്ങുന്ന ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ഷേത്രത്തോട് യാതൊരു പ്രതിപത്തിയുമില്ലെന്നും നാട്ടുകാര്‍ പറയുന്നു. ൫൦൦ ഏക്കറോളം ഉണ്ടായിരുന്ന ക്ഷേത്രഭൂമി പലരും കയ്യേറിയതിനെ തുടര്‍ന്ന് നിലവില്‍ ൩൦൦ ഏക്കറോളം മാത്രമേ ദേവസ്വത്തിന് കൈവശമുള്ളൂ. മാത്രമല്ല, നിലവിലുള്ള ഭൂമിയെങ്കിലും അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന ഭക്തരുടെ ആവശ്യവും അധികൃതര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. ദേവസ്വത്തിണ്റ്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ചാണ് നവീകരണ സമിതിയുടെ നേതൃത്വത്തില്‍ ഭക്തജന കൂട്ടായ്മ നടന്നത്. സമിതി സെക്രട്ടറി അഡ്വ. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യു.കുഞ്ഞിരാമന്, വി.വിനോദ്, അഡ്വ. ബ്രിജേഷ്കുമാര്‍, സി.നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. സമിതി സെക്രട്ടറിമാരായ എം.കെ.കൃഷ്ണദാസ് സ്വാഗതവും സി.പി.നാരായണന് നന്ദിയും പറഞ്ഞു. ക്ഷേത്രത്തോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: