കണ്ണൂറ്: മൃഗസംരക്ഷണ മേഖലയിലെ അനന്തസാധ്യതകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും അതുവഴി ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യം നേടുന്നതിനുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിണ്റ്റെയും കണ്ണൂറ് ആത്മയുടെയും സംയുക്താഭിമുഖ്യത്തില്‍ പോലീസ് മൈതാനിയില്‍ മൃഗസംരക്ഷണ മേള ‘ദര്‍ശനം ൧൨’ ആരംഭിച്ചു. കൃഷി-മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ.പി. മോഹനന് മേള ഉദ്ഘാടനം ചെയ്തു. കൃഷിഭവന് വഴി പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതി ൨൫ന് ആരംഭിക്കുമെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംഭരിക്കുന്ന തേങ്ങ നാഫെഡിന് കൈമാറുന്ന ബൃഹത്തായ പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. തേങ്ങയുടെ വില അപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂറ് പോലീസ് മൈതാനിയില്‍ മലബാര്‍ മൃഗസംരക്ഷണമേള ദര്‍ശനം ൨൦൧൨ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹൈടെക് ഫാമിങ്ങ് മലബാര്‍ മെഖലയിലും നടപ്പാക്കും. മാട്ടുപ്പെട്ടിയില്‍ ഈ പദ്ധതിക്ക് തടക്കം കുറിച്ചുകഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും ഭക്ഷ്യസുരക്ഷയും കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷ, കര്‍ഷക രക്ഷ എന്ന മുദ്രാവാക്യവുമായാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഒരു പഞ്ചായത്തില്‍ ൧൦൦ പശുക്കള്‍ എന്ന നിലയില്‍ കേരളത്തില്‍ ഒരുലക്ഷം പശുക്കളെ പുതുതായി വളര്‍ത്താനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. വിധവകള്‍ക്ക് ൧൦ കോഴികളെയും തീറ്റയും മരുന്നും നല്കുന്ന പുതിയ പദ്ധതിക്കും തുടക്കമിട്ടു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിണ്റ്റെയും കണ്ണൂറ് ആത്മയുടെയും: ആഭിമുഖ്യത്തിലാണ് മൂന്നുദിവസത്തെ മൃഗസംരക്ഷണ മേള ഒരുക്കിയിരിക്കുന്നത്. എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എക്സിബിഷന് ഉദ്ഘാടനം കെ. സുധാകരന് എം.പി. നിര്‍വ്വഹിച്ചു. ജെയിംസ് മാത്യു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. സരള, കണ്ണൂറ് നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി. ശ്രീജ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഷൈജ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജി. സുമ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സനില്‍ ജി. ചീരന്‍ സ്വാഗതവും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.വി. രവീന്ദ്രന് നന്ദിയും പറഞ്ഞു. മേള നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: