പാനൂര്‍: ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കാന്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ പുനരന്വേഷണത്തിന് അനുമതി തേടി ഹര്‍ജി നല്കി. തലശ്ശേരി എസിജെഎം കോടതിയിലാണ് അന്വേഷണ സംഘം തലവന്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.പി.ഷൗക്കത്തലി അപേക്ഷ സമര്‍പ്പിച്ചത്. 2000ല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാമരാജന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
വിചാരണ കേസായതിനാല്‍ കോടതിയുടെ അനുമതി ആവശ്യമാണ്. കോടതിയുടെ അനുമതി ലഭ്യമായ ഉടന്‍ അന്വേഷണം പുരോഗമിക്കും. ടി.പി.വധത്തില്‍ നാലാം പ്രതിയായ ടി.കെ.രജീഷിന്റെ മൊഴി പ്രകാരമാണ് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണത്തിന് സാധ്യത തെളിഞ്ഞത്.
താനടക്കമുള്ളവരാണ് കൊല നടത്തിയതെന്നായിരുന്നു ടി.കെ.രജീഷിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: