ശബരിമല: പ്രധാന ഇടത്താവളമായ നിലയ്ക്കലിന്റെ വകസനത്തിന് മുറവിളി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും വികസനം അകലെ. വെള്ളവും വെളിച്ചവുമില്ലാതെ നിലയ്ക്കലില്‍ ഭക്തര്‍ വീര്‍പ്പുമുട്ടുകയാണ്. മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി നിലയ്ക്കലിനെ ബേസ് ക്യാമ്പായി ഉയര്ന്നുമെന്ന പ്രഖ്യാപനവും എങ്ങുമായില്ല.
വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ക്രമീകരിക്കുയായിരുന്നു ലക്ഷ്യം. പമ്പയിലെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് നിലയ്ക്കലിലാണ്. 50 ഏക്കറോളം വരുന്ന ഭൂമി നിരപ്പാക്കി പലമേഖലകളായി തിരിച്ച് പാര്‍ക്കിംഗ് ക്രമീകരിക്കാനായിരുന്നു മാസ്റ്റര്‍പ്ലാന്‍ കൊണ്ട് ഉദ്ദേശിച്ചത്. നാലു മേഖലകളായി തിരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കുകയായിരുന്നുഇതുകൊണ്ടുദ്ദേശിച്ചത്. എന്നാല്‍ കുറച്ചു ഭാഗം നിരപ്പാക്കിയെങ്കിലും മെറ്റലും ടാറിംഗും നടത്തിയിട്ടി്ല. തുമൂലം മഴപെയ്താല്‍ ഗ്രൗണ്ട് ചെളിക്കുണ്ടായി മാറാനും വാഹനങ്ങള്‍ ുഴികളില് താഴാനും സാധ്യത ഏറെയാണ്. ടാറിംഗ് ചെയ്യാത്തതിനാല്‍ പൂഴിയില്‍ മുങ്ങിയിരിക്കുകയാണ് നിലയ്ക്കല്‍ ഇപ്പോള്‍. പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കുള്ള റോഡിന്റെ അറ്റകുറ്റപണിയും എങ്ങുമായില്ല. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. കുപ്പിവെളളമാണ് തീര്‍ത്ഥാടകര്‍ പ്രാഥമിക കാര്യങ്ങള്‍ക്കു പോലും ഉപയോഗിക്കുന്നത് കുടിവെള്ള ക്ഷാമം പരിഹരിക്കാനായി കടുവാതോട്ടില് നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മ്മാണവും ഇഴഞ്ഞു നീങ്ങുകയാണ്.
പമ്പയില്‍ നിന്നും വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ടാങ്കില്‍ ലോറികളില്‍ എത്തിച്ചാണ് നിലയ്ക്കലിലെ അത്യാവശ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നിലയ്ക്കലില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. നിലയ്ക്കലില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനായി 40 ലക്ഷം രൂപാ മുടക്കി നിര്‍മ്മിക്കുന്ന ഡോര്‍മെറ്ററിയും പൂര്‍ത്തിയായില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും തീര്‍ത്തും കുറവാണ്. ടൊയ്ലറ്റുകള്‍ പലതും ഉപയോഗശൂന്യം. ഉള്ള കക്കൂസുകളില്‍ വെള്ളവും ഇല്ല. വൈദുതീകരണവും പൂര്‍ത്തിയായിട്ടില്ല. പൂഴിയില്‍ ഉഴലുന്ന തീര്‍ത്ഥാടകര്‍ വെള്ളവും വെളിച്ചവും ഇല്ലാതെ വലയുമ്പോഴും അധികൃതരുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുകയാണ്.
>> സുഭാഷ് വാഴൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: