ഇസ്ലാമാബാദ്: താലിബാന് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാക് വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്സായിയെ കാണാന്‍ പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ബ്രിട്ടനിലെത്തും. ഈ ആഴ്ച സര്‍ദാരി ബ്രിട്ടനിലേക്ക് പോകുമെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇറാനിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷമാകും സര്‍ദാരി ബ്രിട്ടനിലെത്തുക. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറും സര്‍ദാരിയെ അനുഗമിക്കും. മതേതരത്വം പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മലാലയെയും കൂട്ടുകാരികളെയും സ്കൂള്‍ വാഹനം തടഞ്ഞുനിര്‍ത്തി താലിബാന് ആക്രമിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് സ്വാത് താഴ്വരയില്‍വെച്ച് വെടിയേറ്റ മലാലയെ വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ബ്രിട്ടനിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഭീകരവാദത്തിനെതിരേ പാക്കിസ്ഥാന് നടത്തുന്ന പ്രതിരോധത്തിന്റെ അടയാളമാണ് മലാലയെന്ന് അടുത്തിടെ നടത്തിയ പ്രസംഗങ്ങളില്‍ സര്‍ദാരി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: