ദമാസ്കസ്: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ പേട്രിയട്ട് മിസെയിലുകള്‍ വിന്യസിക്കാനുളള നാറ്റോയുടെ പദ്ധതിയെ സിറിയ അപലപിച്ചു. നാറ്റോയുടെ പദ്ധതി പ്രകോപനപരമാണെന്ന് തുര്‍ക്കി കുറ്റപ്പെടുത്തി. സിറിയ തുര്‍ക്കി ജനതയെ ആക്രമിക്കുകയില്ലെന്നും മിസെയിലുകള്‍ വിന്യസിക്കാനുളള നാറ്റോയുടെ പദ്ധതിയ്ക്ക് യാതൊരു വിധ ന്യായീകരണവുമില്ലെന്നും സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ മെഖ്ദാദ് പറഞ്ഞു. രാജ്യത്തെ ഭീകരവാദികളെ തുരത്താനുളള പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ തീരുമാനത്തെ നാറ്റോയുടെ മിസെയില്‍ വിന്യാസം ബാധിക്കുകയില്ലെന്നും മന്ത്രി അറിയിച്ചു. ആഭ്യന്തരകാലപം രൂക്ഷമായ സിറിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോരാട്ടം ശക്തമായിരിക്കുകയാണ്. ഇതിനിടയിലാണ് മുന്നറിയപ്പുമായി നാറ്റോ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 140 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: