കൊച്ചി: വിലക്കയറ്റം തടയണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഈ മാസം 12 ന് പണിമുടക്കും.
കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സിന്റെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം.
നിയമന നിരോധനം പൂര്‍ണമായും പിന്‍വലിക്കുക, ദിവസവേതന നിയമവും കരാര്‍വല്‍ക്കരണവും അവസാനിപ്പിക്കുക തുടങ്ങി 15 ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അവകാശപത്രിക മാസങ്ങള്‍ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും പരിഹാരമില്ല. രാജ്യത്തെ തപലാഫീസുകള്, ആദായനികുതി ഓഫീസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം അന്ന് നിലയ്ക്കും. 12ലക്ഷം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ.പി. രാജഗോപാല്‍ പറഞ്ഞു.
ജില്ലാ ഭാരവാഹികളായ പി.ജി. ശശീന്ദ്രന്, കെ.എസ്. സജീവ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: