എപ്പോഴൊക്കെ വിജീഗീഷുവായ ഒരു വലിയ രാഷ്ട്രം ഭൂമിയിലുള്ള നാനാ മനുഷ്യവംശങ്ങളെ ഏകീകരിച്ച് ഭാരതവുമായി ബന്ധിപ്പിക്കുകയും, ഭാരതം കൂടെക്കൂടെ കൈക്കൊണ്ടുപോകുന്ന ഏകാന്തയില്നിന്ന്, ബാക്കി ലോകവുമായുള്ള അകല്‍ച്ചയില്‍നിന്ന്, അതിനെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ടോ, അപ്പോഴത്തെ ഭാരതീയരുടെ ആദ്ധ്യാത്മികാശയങ്ങള്‍ ലോകമെങ്ങും ഒഴുകിയേറിയിട്ടുണ്ടെന്ന്. ഈ (19-ാം) ശതകത്തിന്റെ ആദിയില്‍, വേദാന്തത്തിന്റെ പ്രാചീനമായ ഒരു പരിപാഷയില് നിന്ന് ചെറുപ്പക്കാരനായ ഒരു ഫ്രഞ്ചുകാരന് ഏറെക്കുറെ അവ്യക്തമായി ലാറ്റിനിലേക്ക് ചെയ്ത പരിഭാഷ വായിച്ചിട്ട് മഹാനായ ആ ജര്മന്ദാര്ശനികന്, ഷോപ്പനാര്‍ പറുകയാണ്: “ഭൂമിയിലൊരിടത്തും ഉപനിഷത്തുക്കളുടെ അദ്ധ്യയനം പോലെ പ്രയോജനകരവും സമുത്കര്ഷകവുമായ മറ്റൊരു പഠനമില്ലതന്നെ. എനിക്ക് ജീവിതത്തില്‍ ആശ്വാസമരുളുക” മഹാപ്രാജ്ഞനായ ഈ ജര്മന്കാരന് ദീര്‍ഘദര്‍ശനം ചെയ്തു: ‘ഗ്രീക്ക് സാഹിത്യത്തിന്റെ പുനരുത്ഥാനംകൊണ്ടുണ്ടായ ചിന്താവിപ്ലവത്തേക്കാള് വ്യാപകവും പ്രബലവുമായ ഒരു ചിന്താവിപ്ലവം ലോകത്തില്‍ അടുത്തുതന്നെ നടക്കും എന്ന്. ആ ദീര്‍ഘദര്‍ശനം ഇപ്പോഴിതാ വാസ്തവമാകാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണുതുറന്നുനോക്കുന്നവര്ക്ക്, ഭിന്നജനതകളെപ്പറ്റി പഠനം നടത്തുന്നവര്‍ക്ക്, കാണാം, പതുക്കെയെങ്കിലും തുടര്‍ച്ചയായി നടക്കുന്ന ഭാരതീയചിന്താപ്രസരം ലോകരുടെ സ്വരത്തിലും ഉപക്രമത്തിലും രീതികളിലും സാഹിത്യത്തിലും വരുത്തിയിട്ടുള്ള വമ്പിച്ച മാറ്റങ്ങള്‍.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: