മുംബൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവച്ച അജിത് പവാര്‍ രണ്ടര മാസത്തിനു ശേഷം വീണ്ടും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനില്‍ രാവിലെ 9.30നു ഗവര്‍ണര്‍ കെ. ശങ്കരനാരായണന് മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.മുന്‍പു ജലവിഭവ, ജലസേചന മന്ത്രിയായിരിക്കേ 20,000 കോടി രൂപയുടെ ക്രമക്കേടു കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണു അജിത് പവാര്‍ സെപ്റ്റംബര്‍ 25നു രാജിവച്ചതു.ജലസേചന പദ്ധതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന ആരോപണം ശക്തമായതോടെയാണ് പവാര്‍ രാജിവെച്ചത്.
പിന്നീട് പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്ന ധവളപത്രം ജലസേചനവകുപ്പ് പുറത്തിറക്കി. ഇതേത്തുടര്‍ന്നാണ് പവാര്‍ തിരിച്ചെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: