കോട്ടയം: ഹിന്ദു ദേവതയായ ഭദ്രകാളിയെ അവഹേളിച്ച് ചിത്രം പ്രസിദ്ധീകരിച്ച ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു. ആവശ്യപ്പെട്ടു. സിപിഐയുടെ ഉദ്യോഗസ്ഥ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ മുഖപത്രമായ കേരള എന്‍.ജി.ഒ.യുടെ നവംബര്‍ ലക്കത്തിലെ കവര്‍ പേജിലാണ് ഭദ്രകാളിയുടെ ഉടലും, ഉമ്മന്‍ചാണ്ടിയുടെ തലയുമായി ചിത്രം പ്രസിദ്ധീകരിച്ചത്. ഹിന്ദുക്കളുടെവിശ്വാസപ്രമാണങ്ങളോടുള്ള കടുത്ത അവഹേളനമാണ് ജോയിന്റ് കൗണ്‍സില്‍ ഇതിലൂടെ നടത്തിയത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഹിന്ദുവിരുദ്ധതയുടെ തനിയാവര്‍ത്തനമാണ് ഈ നടപടി. ഹിന്ദുസമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളെയും, ആചാരങ്ങളെയും എന്നും ആക്ഷേപിക്കുന്ന സംഘടന ഹിന്ദു ദേവീദേവന്മാരെ മോശമായി ചിത്രീകരിക്കുന്നതിലും ആനന്ദം കണ്ടെത്തുകയാണ്.
നശീകരണ ശക്തിയായി ഭദ്രകാളിയെ സങ്കല്‍പ്പിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ തലയോടുകൂടിയ ദേവീചിത്രം ജോയിന്റ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചത്. ലോകമംഗളത്തിനാണ് ദേവീ ദാരിക നിഗ്രഹം നടത്തിയതെന്നാണ് പുരാണങ്ങള്‍ പറയുന്നതും, ഹിന്ദുക്കള്‍ വിശ്വസിക്കുന്നതെന്നും ഇ.എസ്.ബിജു പറഞ്ഞു. ഹിന്ദു ദേവതയെ അപഹാസ്യപ്പെടുത്തി ചിത്രം പ്രസിദ്ധീകരിച്ചതിലൂടെ ഹിന്ദു സമൂഹത്തിന്റെ മത വികാരത്തെയാണ് ജോയിന്റ് കൗണ്‍സില്‍ വ്രണപ്പെടുത്തിയത്.
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇ.എസ്.ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: