സത്യസന്ധതയോടെ ജോലിനോക്കുക എന്നത് ഇന്നത്തെക്കാലത്ത് പ്രയാസമുള്ള കാര്യമാണ്. സത്യത്തിനും ധര്‍മത്തിനും യാതൊരു വിലയുമില്ലാതായിത്തീര്ന്നിരിക്കുന്നു. അതിന്റെ കഷ്ടതകളാണ് നമ്മളിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്ന മക്കള്‍ക്കു പലരീതികളിലുള്ള പ്രതിബന്ധങ്ങളെയും തരണം ചെയ്യേണ്ടിവരും. സത്യസന്ധമായി നീങ്ങുന്നവര്‍ക്ക് കൂടെയുള്ളവരുടെ ചെയ്തികള്‍ കാണുമ്പോള്‍ വിഷമം തോന്നാം.
പക്ഷേ, മോനേ, അങ്ങനെ ദുഃഖിച്ചു തളര്‍ന്നതുകൊണ്ട് എന്താണ് പ്രയോജനം? മോന് മറ്റുള്ളവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചു ശ്രദ്ധിക്കണ്ട. മോന്റെ മനസാക്ഷിക്കിണങ്ങുംവിധം പ്രവര്‍ത്തിക്കുക. അങ്ങനെയുള്ളവരെ ഈശ്വരന് കൈവെടിയില്ല. താല്‍ക്കാലിക ലാഭം മാത്രം നോക്കി തെറ്റുചെയ്യുന്നവര്‍ പിന്നീടനുഭവിക്കാന് പോകുന്ന കഷ്ടതകളെക്കുറിച്ചറിയുന്നില്ല. അവര്‍ ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: