ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കു വോട്ട് ചെയ്യില്ലെന്ന് അണ്ണാ ഹസാരെ. മറ്റു പാര്‍ട്ടികളെപ്പോലെ പണത്തിലൂടെ അധികാരം, അധികാരത്തിലൂടെ പണം എന്ന വഴിയിലൂടെയാണു കെജ്രിവാളും സഞ്ചരിക്കുന്നതെന്നും ഹസാരെ പറഞ്ഞു.
തന്റെ മുന്‍ അനുയായി അധികാരത്തോട് ആര്ത്തിയുള്ളവനാണ്. കെജ്രിവാളിന്റെ രാഷ്ട്രീയമോഹമാണു ഹസാരെ സംഘം പിരിയാന്‍ കാരണമെന്നും ഹസാരെ പറഞ്ഞു. വിശ്വസ്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ കെജ്രിവാളിന്റെ പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്നു ഹസാരെ നേരത്തേ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: