അഹമ്മദാബാദ്: ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നര്‍ഹരി അമിന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട നര്‍ഹരി അമിന്‍ ബിജെപിയില്‍ ചേര്‍ന്നത്. പട്ടേല്‍ സമുദായത്തിലെ കരുത്തനായ നേതാവാണ് അമിന്‍. അഞ്ച് നേതാക്കള്‍ക്കൊപ്പമാണ് അമിന്‍ കോണ്‍ഗ്രസ് വിട്ടത്. ഇവര്‍ക്കൊപ്പം 175 പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ചിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസിനുവേണ്ടി പണിയെടുത്ത തന്നെ വേണ്ടപോലെ പരിഗണിച്ചില്ലെന്ന് നര്‍ഹരി പ്രതികരിച്ചു. നര്‍ഹരിയുടെ വരവിനെ മുഖ്യമന്ത്രി നരേന്ദ്രമോഡി സ്വാഗതം ചെയ്തു. 1998, 2002, 2007 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ അമീന് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: