കൊച്ചി: ഭാരതത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നുഴഞ്ഞുകയററക്കാരെ തടയാന്‍ പോലുമനുവദിക്കാതെ സൈന്യത്തെ ഭരണകൂടങ്ങള്‍ മരവിപ്പിക്കുകയാണെന്ന് ഫിന്‍സ് സംസ്ഥാന പ്രതിനിധി സതീശന് ആരോപിച്ചു. നവംബര്‍ 17 മുതല്‍ 25 വരെ ഭാരത അതിര്‍ത്തിയിലേക്ക് പര്യടനം നടത്തിയ 8 അംഗ സംഘത്തിന് നല്കിയ സ്വീകരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാക്-കാശ്മീര്‍ മേഖലയില്‍ തിരിച്ചടിക്കാന്‍ കുറച്ചെങ്കിലും സാധിക്കുന്ന സൈനികനെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നോക്കുകുത്തിയാക്കിയിരിക്കുന്നുവെന്ന് ചടങ്ങില്‍ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് യാത്ര ക്യാപ്റ്റന്‍ സുമത് ബാബു കുറ്റപ്പെടുത്തി.
ചടങ്ങില്‍ ക്യാപ്റ്റന്‍ സുന്ദരം അധ്യക്ഷത വഹിച്ചു. യാത്രാ ക്യാപ്റ്റന്‍ സുമത് ബാബുവിനെ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന് മാലചാര്‍ത്തി ആദരിച്ചു.രാജേഷ് ചന്ദ്രന് സ്വാഗതവും എം.ആര്.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: