പുനലൂര്‍: ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണത്തിന് വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ കമ്പകത്തടികള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പുനലൂരിലെത്തി നടപടികള്‍ ആരംഭിച്ചു.
ഇന്നലെ രാവിലെ 11ഓടെയാണ് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ റിജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുനലൂരിലെത്തിയത്. തൂക്കുപാലത്തില്‍ പരിശോധനകള്‍ നടത്തിയശേഷം കറവൂര്‍ മേഖലയില്‍ കമ്പകത്തടി കണ്ടെത്തിയ വനപ്രദേശത്തെത്തി നടപടികള്‍ സ്വീകരിച്ചു. 50 ക്യുബിക് മീറ്റര്‍ കമ്പകത്തടിയാണ് തൂക്കുപാലത്തിന്റെ നവീകരണത്തിന് ഇവിടെ നിന്ന് വനപാലകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിന്നു കണ്ടെത്തിയ കമ്പകത്തടികള്‍ വിശദമായ പരിശോധനകള്‍ നടത്തി കമ്പകത്തടി തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ തടി പുരാസവസ്തു വകുപ്പിന് ഇനിയും കൈമാറിയിട്ടില്ല. തടി കണ്ടെത്തിയിട്ട് ആറുമാസത്തോളമായി. പിന്നീട് പീച്ചി ഗവേഷണകേന്ദ്രത്തില്‍ തടി വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഇതിനുശേഷം യാതൊരു നടപടികളും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് പുരാവസ്തു വകുപ്പു ഡയറക്ടര്‍ നേരിട്ടെത്തി പരിശോധകള്‍ നടത്തിയത്. വനംഉദ്യോഗസ്ഥരും പുരാവസ്തു ഡയറക്ടറെ അനുഗമിച്ചു. എത്രയും വേഗം കമ്പകത്തടികള്‍ തൂക്കുപാലത്തിന്റെ നവീകരണത്തിന് കൈമാറുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അടിയന്തിരമായി തൂക്കുപാലത്തിന്റെ നവീകരണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ പുരാവസ്തുവകുപ്പ് ഡയറക്ടര്‍ക്ക് നിവേദനവും നല്‍കി.
പുരാവസ്തു വകുപ്പ് കമ്പകത്തടി ഏറ്റെടുക്കുന്നതോടെ തൂക്കുപാലത്തിന്റെ നവീകരണം വേഗത്തിലാകും. കമ്പകത്തടികള്‍ ചരിത്രസ്മാരത്തില്‍ സ്ഥാപിക്കുന്നതോടെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന തൂക്കുപാലത്തിന് ശാപമോക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: