ഇസ്ലാമാബാദ്: കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പാക് ദിനപ്പത്രമായ ഡോണിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയ നടപടിയായിരുന്നു ഇതെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാനിലെ മുസ്ലിം ഇതര പൗരന്മാര്ക്ക് നേരെ നിര്‍ദ്ദയ മനോഭാവമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ടത്. ഈ വിഷയത്തില്‍ അധികൃതര്‍ വസ്തുതകള്‍ വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്. നിയമം ലംഘിച്ചുകൊണ്ടാണ് ക്ഷേത്രം തകര്‍ത്തത്. അതിനാല്‍ തന്നെ ക്ഷേത്രം പുനര്‍നിര്‍മിച്ച് നല്‍കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ക്ഷേത്രം തകര്‍ക്കുന്നതിന് മുമ്പ് മുന്നറിയിപ്പൊന്നും അധികൃതര്‍ നല്‍കിയില്ലെന്ന് പാക്കിസ്ഥാന് ഹിന്ദു കൗണ്‍സിലും പ്രദേശവാസികളും പറയുന്നു. ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്ന ഹിന്ദുക്കളെ, സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് നിരന്തരമായി ശല്യപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്.
ആരാധനയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഈ പ്രശ്നം നയപരമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രത്തിന് പകരം പള്ളിയായിരുന്നു ഇത്തരത്തില്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയല്‍ നിര്‍മിച്ചിരുന്നതെങ്കില്‍ ഇത്തരത്തിലൊരു നടപടി എടുക്കുമായിരുന്നോ എന്നും പത്രം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: