പെരുമ്പാവൂര്‍: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വര്‍ഗ്ഗീയ സന്തുലിതാവസ്ഥയുണ്ടാക്കുന്നതിനാണ് വൈദ്യുതി വകുപ്പ്മന്ത്രി ആര്യാടന് മുഹമ്മദ് ശ്രമിക്കുന്നതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് റ്റി.പി.പീതാംബരന് മാസ്റ്റര്‍, ഇപ്പോള്‍ ക്രിസ്ത്യാനിയും മുസ്ലീമുമാണ് മുന്നില്‍ നില്‍ക്കുന്നതെന്നും ഒരുഹിന്ദുവിനെകൂടെ എത്തിച്ച് മന്ത്രിസഭയില്‍ സന്തുലിതാവസ്ഥയുണ്ടാക്കുവാനാണ് ശ്രമംനടത്തുന്നത്. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്തണമെന്ന് ആര്യാടന് പറയുന്നതെന്നും പീതാംബര്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍സിപി കര്‍ഷക രക്ഷായാത്രയുടെ ഭാഗമായി പെരുമ്പാവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞ്.
ചങ്കുറ്റമുള്ളവര്ക്ക് മാത്രമെ കേരളത്തില്‍ വ്യവസായം തുടങ്ങാനാകുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശവും, ബ്രഹ്മോസ് വേദിയില്‍ എ.കെ.ആന്റണി പറഞ്ഞതും ഒന്നുതന്നെയാണ്. കേരളത്തിലെ വ്യവസായ സ്തംഭനാവസ്ഥയാണ് ഇരുവരും പറയുന്നതെന്നും എന്‍സിപി അദ്ധ്യക്ഷന്‍ കുറ്റപ്പെടുത്തി. വര്‍ഗ്ഗീയ പ്രീണനം നടത്തി ഭരണം നടത്തിവരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. കോണ്‍ഗ്രസാണോ ലീഗാണോ ഭരണം നടത്തുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണ് ഇതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അരഡസനോളം നേതാക്കള്‍ പരസ്പരം പിടിമുറുക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണ്. ഇടുക്കി വയനാട് ജില്ലകള്‍ക്കായുള്ള കാര്‍ഷിക പാക്കേജുകളെല്ലാം പാതിവഴിയിലാണെന്നും ഇവ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന നെല്ല് സംഭരണം കേരളത്തില്‍ തുടരണം. കൃഷി ഭൂമി നശിപ്പിക്കുന്നതും കയ്യേറുന്നതും തടയണം സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്പുത്തന് പുരയ്ക്കല്‍, എം.വി.സെബാസ്റ്റ്യന്‍, അബ്ദുള്‍ അസീസ്, സി.കെ.അസീം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: