ഇസ്ലാമാബാദ്: താലിബാന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിനി മലാല യൂസഫ് സായിയുടെ വീടിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലാലയ്ക്ക് നേരെ താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തിനിടെ പരിക്കേറ്റ സഹപാഠി കീനത് അഹമ്മദിന്റെ വീടിന് പിന്നിലായിരുന്നു സ്ഫോടനം.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്‍പതിനാണ് സ്വാത്തിലെ മിംഗോറയില്‍ വെച്ച് മലാലയ്ക്ക് നേരെ താലിബാന് ആക്രമണം നടത്തിയത്. അന്ന് മലാലയ്ക്കൊപ്പമുണ്ടായിരുന്ന കീനത്തിനും മറ്റൊരു പെണ്‍കുട്ടിക്കും പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായ ശേഷം ഇരുവരും അടുത്തിടെ വീണ്ടും സ്കൂളില്‍ പോയിതുടങ്ങിയിരുന്നു.
എന്നാല്‍ ഇന്നത്തെ സ്ഫോടനം ഇവരെ ലക്ഷ്യം വെച്ചാണോയെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: